മുക്കാപ്പിരി എന്നുപറയുന്ന ഒരു ചെടിയെ കുറിച്ചാണ് ഇവിടെ പറയുന്നത് വളരെയധികം ഔഷധഗുണമുള്ള ഈ ചെടിയെ കുറിച്ച് നമുക്ക് പരിചയപ്പെടാം. മുക്കാപിരിയൻ, മുശുമുഷ്ക്ക്, എന്നൊക്കെ ഇതിനെ വിളിക്കും ഇത്രയധികം പേരുകളിൽ അറിയപ്പെടുന്നുണ്ട് എങ്കിലും മുക്കാപ്പിരി എന്നാണ് പല നാടുകളിലും കൂടുതലായി അറിയപ്പെടുന്നത് ഈ ചെടിയുടെ മറ്റുപേരുകൾ കുറിച്ച് അറിയാം.
എങ്കിൽ നിങ്ങൾ കമൻറ് ചെയ്യുക. പണ്ട് നമ്മുടെ നാടുകളിൽ കർക്കടമാസം വന്നുകഴിഞ്ഞാൽ ഇത് മാസത്തിലെ ഒന്നാം തീയതി ഒരു ഇല രണ്ടാം തീയതി രണ്ടില ആ തോതിൽ കഴിച്ചിരുന്ന അത്രയ്ക്ക് ഔഷധം ഉള്ള ഒരു സസ്യമാണ് ഒരു വള്ളിച്ചെടിയാണ് മുക്കാപ്പിരി. കർക്കിടകമാസത്തിൽ എന്നും നമ്മൾ കഴിക്കുന്ന 10 ഇലയുടെ കൂട്ടത്തിൽ ഒരു ഇല മുക്കാപ്പിരി യുടെ ഇലയാണ്. ആ ഒരു ശീലം ഇന്നും നമ്മൾ തുടർന്നു കൊണ്ടു വരുന്നു. ഇതിൻറെ പൂവ് ഒരു സെൻറീമീറ്റർ നീളത്തിൽ വരുന്ന ഒരു തരം മഞ്ഞ പൂക്കളാണ്.
പച്ചനിറത്തിലുള്ള ചുണ്ടങ്ങ പോലുള്ള കായ്കളാണ് ആദ്യം നമ്മൾ കാണുന്നത് എങ്കിലും പഴുത്തു കഴിയുമ്പോൾ ഓറഞ്ചും പിന്നീട് നല്ല ചുവന്ന നിറത്തിലും ഇതു മാറുന്നു. ഇതിൻറെ പഴവും ഇലകൾ ഇളം തണ്ടും എല്ലാം ഭക്ഷ്യയോഗ്യമാണ് എങ്കിലും ഇത് നമ്മൾ അധികം കഴിക്കാറില്ല. ഇതിൽ ഒരുപാട് ഔഷധഗുണങ്ങളുണ്ട്. ഈ ചെടിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് കൂടുതലായി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് ഈ ചെടിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.